ഇന്നത്തെ പ്രധാന വാർത്തകൾ( 23-9-2019)

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ നടപടി; മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടത്തിനെ സസ്‌പെൻഡ് ചെയ്തു

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ നടപടി. മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടത്തിനെ സസ്‌പെൻഡ് ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വേണ്ട രീതിയിൽ ഇടപെട്ടില്ല എന്നാരോപിച്ചുകൊണ്ടാണ് നടപടി.

പാലാ വിധിയെഴുതി; 71.26 ശതമാനം പോളിംഗ്

പാലാ ഉപതെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 71.26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ കനത്ത പോളിംഗ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ പെയ്തതോടെ കാര്യങ്ങൾ മന്ദഗതിയിലായി.

പെരിയ ഇരട്ടക്കൊലപാതകം; മുൻ എംഎൽഎ കെവി കുഞ്ഞിരാമന് ക്ലീൻ ചിറ്റ്

പെരിയ ഇരട്ടക്കൊലപാതക കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമന് ക്ലീൻ ചിറ്റ്.
സിപിഎം നേതൃത്വത്തിന് എതിരായ ആരോപണങ്ങളിൽ വസ്തുതയില്ലെന്നും പ്രതി സജി ജോർജ്ജിനെ കെ.വി.കുഞ്ഞിരാമൻ സഹായിച്ചതിന് തെളിവില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ പറഞ്ഞു.

മരട് ഫഌറ്റ് വിഷയം; പ്രളയ കാരണം തീരദേശ പരിപാലന നിയമ ലംഘനമല്ലെന്ന് മന്ത്രി എസി മൊയ്തീൻ

മരട് ഫഌറ്റ് വിഷയത്തിൽ കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി എസി മൊയ്തീൻ. പ്രളയം ഉണ്ടായത് മഴ കാരണമാണെന്നും തീരദേശ പരിപാലന നിയമം ലംഘിച്ചതുകൊണ്ടല്ലെന്നും മന്ത്രി പറഞ്ഞു. പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ മറ്റേത് സംസ്ഥാനത്തേക്കാളും നന്നായി കൈകാര്യം ചെയ്ത സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

‘പ്രളയത്തിലെ മരണക്കണക്കുകൾ മറക്കരുത്’; ചീഫ് സെക്രട്ടറിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം

മരട് വിഷയത്തിൽ ചീഫ് സെക്രട്ടറി ടോം ജോസിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം.
ഫഌറ്റ് പൊളിക്കാൻ എത്ര സമയം വേണമെന്ന് സുപ്രിംകോടതി ചോദിച്ചു.

പാലാരിവട്ടം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻമന്ത്രിക്ക് വിജിലൻസ് ഉടൻ നോട്ടീസ് നൽകും. സുമിത് ഗോയൽ, ടി.ഒ.സൂരജ് എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചേളാരി പീഡനം; പെൺകുട്ടിയുടെ അച്ഛൻ അറസ്റ്റിൽ

മലപ്പുറം ചേളാരിയിൽ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അച്ഛന്റേയും അമ്മയുടേയും അറിവോടെയായിരുന്നു പീഡനമെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.

പാലായിൽ പോളിംഗ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ 7 ശതമാനം പോളിംഗ്

പാലായിൽ പോളിംഗ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറിൽ 7 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടി മിയ, പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അടക്കം നിരവധി പ്രമുഖർ പാലായിൽ വോട്ട് രേഖപ്പെടുത്താൻ എത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top