ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം സ്വകാര്യ ബസ് നിർത്താതെ പോയി; ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ പയ്യന്നൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം സ്വകാര്യ ബസ് നിർത്താതെ പോയതായി പരാതി. പയ്യന്നൂർ സ്വദേശി രവീന്ദ്രന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചു.
പയ്യന്നൂർ മുകുന്ദ ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. റോഡിന്റെ ഇടത് വശത്തുകൂടി സഞ്ചരിച്ച ബൈക്കിനെ ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ്
ബൈക്ക് യാത്രക്കാരനായ രവീന്ദ്രൻ ബസിനടിയിൽ പെടാതെ രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം ബസ് നിർത്താതെ പോയതായാണ് പരാതി. പരിക്കേറ്റയാളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Read Also : തൃശൂർ മാപ്രാണത്ത് ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
അപകടത്തിൽ രവീന്ദ്രന് വയറ്റിലും കാലിലും ആഴത്തിലുള്ള മുറിവുണ്ടായി. തലച്ചോറിൽ രക്തസ്രാവവും നട്ടെല്ലിന് ക്ഷതവും ഉണ്ടായിട്ടുണ്ട്. ശസ്ത്രക്രിയക്ക് വിധേയനായ രവീന്ദ്രന്റെ നില ഗുരുതരമായി തുടരുകയാണ്. സാജ് ലൈൻസ് എന്ന ബസാണ് അപകടത്തിന് ശേഷം നിർത്താതെ പോയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here