ചൊവ്വയല്ല; ഭൂമി തന്നെയാണ്; അന്തരീക്ഷത്തിന്റെ നിറം മാറ്റം ചർച്ചയാവുന്നു: വീഡിയോ

ആകാശത്തിനു കടും ചുവപ്പ് നിറം. അന്തരീക്ഷത്തിലാവട്ടെ പുകപടലങ്ങൾ. ദിവസങ്ങളായി ഇന്തോനേഷ്യയിലെ ജാംബി പ്രവിശ്യയില്‍ ഇതാണ് അവസ്ഥ. നിരവധി പേരാണ് ഈ പ്രതിഭാസത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ആകാശത്തിൻ്റെ നീലനിറം കാണാൻ കൊതിയാകുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഈ പ്രതിഭാസത്തിനു പിന്നിൽ തീ ആണെന്നാണ് അനുമാനം. ജാംബി പ്രവിശ്യയില്‍ ഗ്രീഷ്മകാലത്തോടനുബന്ധിച്ച് കൃഷിഭൂമിയും വനഭൂമിയുമൊക്കെ കത്തിക്കാറുണ്ട്. ഇതിന്റെ ഫലമായാണ് അന്തരീക്ഷത്തില്‍ കനത്ത പുകയും മൂടല്‍മഞ്ഞുമൊക്കെ രൂപപ്പെടുന്നത്. ആമസോൺ കത്തിയെരിഞ്ഞപ്പോൾ സാവോ പോളോ പുകപടലം കൊണ്ട് നിറഞ്ഞതിനു തുല്യമായ ഒരു പ്രതിഭാസം.

അന്തരീക്ഷത്തിലെ ചുവപ്പുനിറത്തിനു പിന്നിൽ റെയ്‌ലി വിസരണം എന്ന പ്രതിഭാസമാണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലെ വലിയ കണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോള്‍ റെയ്‌ലി വിസരണം ഉണ്ടാകാറുണ്ട്. പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യത്തെക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളില്‍ പ്രകാശം പ്രതിഫലിച്ചുണ്ടാകുന്ന വിസരണമാണ് റെയ്‌ലി വിസരണം. ഈ പ്രതിഭാസം വഴിയാണ് പ്രകാശം നേരിട്ട് എത്താത്തിടത്തും പ്രകാശം എത്താന്‍ കാരണമാകുന്നത്. ആകാശത്തിന്റെ നീല നിറത്തിനും കാരണം റെയ്‌ലി പ്രതിഭാസമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top