മരട് നഗരസഭയുടെ അടിയന്തര കൗൺസിൽ ഇന്ന്

മരട് നഗരസഭയുടെ അടിയന്തര കൗൺസിൽ ഇന്ന്. നഗരസഭയിൽ നിലവിൽ ദൈനംദിന കാര്യങ്ങൾക്ക് സെക്രട്ടറി ഇല്ല. നിലവിൽ നഗരസഭാ സെക്രട്ടറി എന്ന ചുമതല വഹിക്കുന്നത് ഫോർട്ട് കൊച്ചി സബ് കളക്ടർ സ്‌നേഹിൽ കുമാറാണ്. നഗരസഭാ സെക്രട്ടറി എന്ന ചുമതലയിലാണ് നിയമനം. മുൻ സെക്രട്ടറി നിലവിൽ ചുമതല ഇല്ലാതെ തുടരുകയാണ്. ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് മരട് നഗരസഭ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പുലർച്ചെ അഞ്ച് മണിയോടുകൂടി കെഎസ്ഇബി അധികൃതരെത്തി മരട് ഫ്‌ളാറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. തുടർന്ന് ജല അതോറിറ്റി എത്തി ഇവിടേക്കുള്ള ജലവിതരണവും വിച്ഛേദിച്ചു. വിഷയത്തിൽ ഫ്‌ളാറ്റ് അധികൃതർ പ്രതിഷേധിക്കുകയാണ്.
Read Also : മരട് ഫ്‌ളാറ്റ് പൊളിക്കല്‍: സമഗ്ര കർമപദ്ധതി സുപ്രീംകോടതിയിൽ ഇന്നുതന്നെ സമർപ്പിക്കാൻ ശ്രമം
സെപതംബർ 29 മുതൽ ഫ്‌ളാറ്റിലെ താമസക്കാരെ ഒഴിപ്പിച്ച് തുടങ്ങും. ഒക്ടോബർ 3 വരെ ഒഴിപ്പിക്കൽ നടപടി തുടരും. തുടർന്ന് ഒക്ടോബർ 11ന് ഫ്‌ളാറ്റ് പൊളിക്കും. 90 ദിവസത്തിനുള്ളിൽ ഫ്‌ളാറ്റ് പൊളിച്ച് നീക്കും. 138 ദിവസത്തെ കർമ പദ്ധതിയാണ് ഇതിനായി സർക്കാർ തയ്യാറാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here