വിവാദങ്ങൾ അവസാനിച്ചു; ഓണം ബമ്പർ സമ്മാനത്തുക ആറു പേർക്കായി വീതിക്കും

തിരുവോണം ബമ്പറിൻ്റെ സമ്മാനത്തുക ആറു പേർക്കായി വീതിക്കാൻ ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചു. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തുക ആറു പേർക്ക് വീതിക്കാൻ സാധിക്കില്ലെന്ന ഭാഗ്യക്കുറി വകുപ്പിൻ്റെ നിലപാട് ചർച്ചയായതിനു പിന്നാലെയാണ് ഇത്തരത്തിൽ തീരുമാനം ഉണ്ടായത്. ഇതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സമ്മാനം ലഭിച്ച ജ്വല്ലറി ജീവനക്കാർ തിരുവനന്തപുരം ഭാഗ്യക്കുറി സെക്രട്ടറിയേറ്റിലെത്തി ടിക്കറ്റ് അധികൃതർക്ക് കൈമാറി. ജോയിൻ്റ് ഡയറക്ടർ സുധ, സമ്മാന വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഷീബ മാത്യു എന്നിവർക്കാണ് ടിക്കറ്റ് കൈമാറിയത്. ടിക്കറ്റ് ഏല്പിച്ച ഫെഡറൽ ബാങ്ക് കരുനാഗപ്പള്ളി ബ്രാഞ്ച് മേധാവി പികെ സന്തോഷ് കുമാറും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

സമ്മാനത്തുകയായ 12 കോടി രൂപ ആറു പേർക്ക് വീതിച്ചു നൽകും. കമ്മീഷൻ, നികുതി എന്നിവ കിഴിച്ചുള്ള 7.56 കോടി രൂപ തുല്യമായി വീതിച്ച് ആറു അക്കൗണ്ടുകളിൽ നിക്ഷേപിക്കും. ഇതിനായി നോട്ടറി മുഖാന്തിരം തയ്യാറാക്കിയ സത്യവാങ്മൂലവും സമർപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top