പാലായിൽ എല്ലാ ബൂത്തുകളും ചുവപ്പണിയുന്നു; നിലവിലെ ലീഡ് നില

പാലാ ഉപതെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും എൽഡിഎഫിന് വൻ മുന്നേറ്റം. യുഡിഎഫിന്റെ കോട്ടയായിരുന്ന രാമപുരം, കടനാട് ഭരണങ്ങാനം എന്നീ ബൂത്തുകളിലും യുഡിഎഫ് കൂപ്പുകുത്തുന്ന കാഴ്ച്ചയ്ക്കാണ് പാല സാക്ഷ്യം വഹിക്കുന്നത്.

എൽഡിഎഫിന്റെ മാണി സി കാപ്പൻ 4214 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. യുഡിഎഫിന് 19700 വോട്ടുകളും, എൽഡിഎഫിന് 23857 വോട്ടുകളും, ബിജെപിക്ക് 6820 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.

നിലവിലെ ലീഡ് നില-

യുഡിഎഫ്- 19700
എൽഡിഎഫ്- 23857
ബിജെപി- 6820

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top