‘കോൺഗ്രസ് വോട്ട് കിട്ടി’ : മാണി സി കാപ്പൻ

പാലായിൽ എൽഡിഎഫിന് കോൺഗ്രസ് വോട്ട് കിട്ടിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. ജോസ് വിഭാഗത്തിന്റെ വോട്ട് തനിക്ക് കിട്ടിയെന്ന് മാണി സി കാപ്പൻ പറഞ്ഞു.
പാലായിൽ ചതിച്ചത് ജോസ് പക്ഷമാണെന്ന് പിജെ ജോസഫ് നേരത്തെ ആരോപിച്ചിരുന്നു.
ജോസ് വിഭാഗത്തിന്റെ വോട്ട് എൽഡിഎഫിന് പോയെന്നും പിജെ ജോസഫ് ആരോപിച്ചു.
Read Also : ‘പാലായിൽ ചതിച്ചത് ജോസ് പക്ഷം’ : പിജെ ജോസഫ്
പാലായിൽ യുഡിഎഫിനേറ്റ പ്രഹരത്തിന് പിന്നിലെ കാരണം പരിശോധിക്കുമെന്ന് തോമസ് ചാഴിക്കാടൻ പറഞ്ഞു. രാമപുരത്ത് പിന്നിലായത് പരിശോധിക്കുമെന്നും ചാഴിക്കാടൻ പറഞ്ഞു.
യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ രാമപുരം, ഭരണങ്ങാനും എന്നിവിടങ്ങളിൽ എൽഡിഎഫിനാണ് വ്യക്തമായ മേൽക്കൈ ലഭിച്ചിരിക്കുന്നത്. പാലായിൽ ഉടനീളം യുഡിഎഫ് കോട്ടകൾ തകർന്ന് ചുവപ്പണിയുന്ന കാഴ്ച്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here