‘പാലായിൽ ചതിച്ചത് ജോസ് പക്ഷം’ : പിജെ ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് കോട്ടകൾ തകരുമ്പോൾ പരസ്പപം പഴിചാരി കേരളാ കോൺഗ്രസ് വിഭാഗങ്ങൾ. പാലായിൽ ചതിച്ചത് ജോസ് കെ മാണി പക്ഷമെന്ന് പിജെ ജോസഫ്. ജോസ് വിഭാഗത്തിന്റെ വോട്ട് എൽഡിഎഫിന് പോയെന്ന് പിജെ ജോസഫ് ആരോപിച്ചു.
പാലായിൽ യുഡിഎഫിനേറ്റ പ്രഹരത്തിന് പിന്നിലെ കാരണം പരിശോധിക്കുമെന്ന് തോമസ് ചാഴിക്കാടൻ പറഞ്ഞു. രാമപുരത്ത് പിന്നിലായത് പരിശോധിക്കുമെന്നും ചാഴിക്കാടൻ പറഞ്ഞു.
യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ രാമപുരം, ഭരണങ്ങാനും എന്നിവിടങ്ങളിൽ എൽഡിഎഫിനാണ് വ്യക്തമായ മേൽക്കൈ ലഭിച്ചിരിക്കുന്നത്. പാലായിൽ ഉടനീളം യുഡിഎഫ് കോട്ടകൾ തകർന്ന് ചുവപ്പണിയുന്ന കാഴ്ച്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
Read Also : ‘രാമപുരത്ത് ബിജെപി വോട്ട് മറിച്ചു’ : ജോസ് ടോം പുലിക്കുന്നേൽ
അതേസമയം, ഫലം പ്രതീക്ഷിച്ചിരുന്നുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പാലായിൽ ഒരു മാറ്റം വേണം എന്നതിന്റെ വലിയ തെളിവാണ് ഈ വിജയമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. യുഡിഫ് പ്രവർത്തകർ തന്നെ മാറ്റം ആഗ്രഹിച്ചു. ബ ജെപി വോട്ട് മറിച്ചെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും കള്ളൻ കപ്പലിൽ തന്നെ എന്ന ജോസ് ടോമിന്റെ പ്രതികരണത്തിൽ എല്ലാമുണ്ടെന്നും മന്ത്രി പറഞ്ഞു. ഏറെ കാലത്തിനു ശേഷം എൻസിപിക്ക് മൂന്നാമത്തെ എം എൽ എ യെ കിട്ടുന്നതിൽ അതീവ സന്തോഷമുണ്ടെന്നും എ കെ ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു
സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലിനൊപ്പം നിലവിലെ രാഷ്ട്രീയ സഹചര്യത്തിനോടുള്ള പ്രതികരണമാണ് പാലാ ഫലമെന്ന് മന്ത്രി കടന്നപള്ളി രാമചന്ദ്രനും പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here