അഴിമതി കേസ്; എൻസിപി നേതാവ് അജിത് പവാർ എംഎൽഎ സ്ഥാനം രാജിവച്ചു

അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിന് പിന്നാലെ എൻസിപി നേതാവും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ എംഎൽഎ സ്ഥാനം രാജിവച്ചു. രാജിയുടെ കാരണം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം ബാക്കിനിൽക്കെ അപ്രതീക്ഷിതമായാണ് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ, സഹോദരപുത്രൻ അജിത് പവാർ ഉൾപ്പെടെ എഴുപത്തൊന്നോളം പേർക്കെതിരെ ഇഡി കേസെടുത്തത്. വായ്പ അനുവദിക്കുന്നതിൽ ക്രമ വിരുദ്ധമായ ഇടപെടലുകൾ നടത്തിയെന്ന് ആരോപിച്ചാണ് എൻസിപി നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top