പാല ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു

പാല ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടക്കുക. ആകെ പോൾ ചെയ്തത് 127939 വോട്ടുകളാണ്.

ഇപ്പോൾ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിക്കൊണ്ടിരിക്കുന്നത്. 15 പോസ്റ്റൽ വോട്ടുകളാണുള്ളത്. സർവീസ് വോട്ടുകൾ 14. ആകെ 29 വോട്ടുകൾ എണ്ണിക്കഴിയുമ്പോൾ ആദ്യ ഫല സൂചനയെത്തും. വോട്ടെണ്ണൽ ആരംഭിക്കാൻ താമസിച്ചതു കൊണ്ടാണ് ഫലം വൈകുന്നത്.

കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി, മീനച്ചിൽ, കൊഴുവനാൽ എന്നീ ക്രമത്തിലാണ് വോട്ടെണ്ണൽ. എലിക്കുളം പഞ്ചായത്തിലെ ഏഴ് ബൂത്തുകൾ എണ്ണിത്തീരുമ്പോൾ പത്ത് മണിക്ക് മുമ്പായി വിജയിയെ അറിയാം. വി.വി പാറ്റ് ബാലറ്റുകൾ കൂടി എണ്ണിയശേഷമാകും അന്തിമ ഫലപ്രഖ്യാപനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top