പിറവത്ത് യാക്കോബായ സഭ വിശ്വാസികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം

പിറവം പള്ളിയിലെ പൊലീസ് നടപടിക്കെതിരെ പിറവത്ത് യാക്കോബായ സഭ വിശ്വാസികൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. പിറവം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ അധികവും തുറന്ന് പ്രവർത്തിച്ചില്ല.

Read More:പിറവം പള്ളി തർക്കം; ആരാധന ചടങ്ങുകളിൽ യാക്കോബായ വിശ്വാസികൾക്കും പങ്കെടുക്കാമെന്ന് ഹൈക്കോടതി

അതേസമയം വാഹനങ്ങൾ പതിവുപോലെ നിരത്തിൽ ഓടുന്നുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പള്ളിയിലും പരിസര പ്രദേശങ്ങളിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ചായിരുന്നു വിശ്വാസികൾ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top