അരൂരിൽ ഷാനിമോൾ ഉസ്മാൻ; യുഡിഎഫ് സ്ഥാനാർത്ഥികളായി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ യുഡിഎഫിന് സ്ഥാനാർത്ഥികളായി. അരൂരിൽ ഷാനിമോൾ ഉസ്മാൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും. ഇത് സംബന്ധിച്ച് അന്തിമ പട്ടിക ഹൈക്കമാൻഡിന് അയച്ചു.

എറണാകുളത്ത് ടി ജെ വിനോദും കോന്നിയിൽ പി മോഹൻരാജും വട്ടിയൂർക്കാവിൽ അഡ്വ. കെ മോഹൻകുമാറും മത്സരിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. മറ്റ് സ്ഥലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ കോന്നി സീറ്റ് ഐ ഗ്രൂപ്പിൽ നിന്ന് എ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതോടെ അരൂർ സീറ്റ് എറ്റെടുക്കാൻ ഐ ഗ്രൂപ്പ് നിർബന്ധിതരാകുകയായിരുന്നു. അരൂരിൽ ഈഴവ സ്ഥാനാർത്ഥി വേണമെന്ന് ആവശ്യമുയർന്നിരുന്നു. എം ലിജുവിനെ മത്സരിപ്പിക്കാൻ തീരുമാനം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് താൽപര്യമില്ലെന്ന് അറിയിച്ചതോടെ മറ്റൊരാളെ പരിഗണിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top