ക്യൂആർ കോഡ് ഉപയോഗിച്ച് ഇനി മുതൽ ട്രെയിൻ ടിക്കറ്റ് എടുക്കാം

ക്യൂആർ കോഡ് ഉപയോഗിച്ച് ഇനി മുതൽ ട്രെയിൻ ടിക്കറ്റ് എടുക്കാം. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ വടക്കു പടിഞ്ഞാറൻ മേഖലയിലെ 12 സ്റ്റേഷനുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.

സ്റ്റേഷനുകളിൽ പതിച്ചിട്ടുള്ള ക്യൂആർ കോഡ് സ്‌കാൻ ചെയ്ത ശേഷം യുടിഎസ് ആപ്പുവഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.

ആദ്യഘട്ടത്തിൽ ജെയ്പുർ, അജ്മീർ, ജോധ്പുർ, ബിക്കാനീർ, അബു റോഡ്, ഉദയ്പുർ സിറ്റി, ദുർഗാപുര, അൾവാർ, റെവേരി, ഗാന്ധിനഗർ തുടങ്ങിയ സ്റ്റേഷനുകഴിലാണ് സംവിധാനം ആവിഷ്‌കരിക്കുക.

ടിക്കറ്റ് എടുക്കേണ്ട വിധം

യുടിഎസ് ആപ്പ് ഗൂഗിൾ പ്ലേസ്‌റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷം ജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക. തുടർന്ന് ലോഗിൻ ചെയ്തശേഷം ബുക്ക് ടിക്കറ്റ് മെനുവിൽ ക്ലിക്ക് ചെയ്ത് ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തെടുക്കുക. സ്‌ക്രീനിൽ സ്‌റ്റേഷന്റെ പേര് തെളിയുമ്പോൾ അതിൽ യാത്ര പുറപ്പെടേണ്ട സ്റ്റേഷൻ സെലക്ട് ചെയ്ത ശേഷം പണമടച്ച് നടപടികൾ പൂർത്തിയാക്കാം.

മുൻപ് ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 30 മുതൽ 50 കിലോമീറ്റർ വരെ ദൂരം വേണമെന്നായിരുന്നു. എന്നാൽ, പുതിയ സംവിധാനത്തിൽ ദൂരമൊരു പ്രശ്‌നമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top