പാലാ ഉപതെരഞ്ഞെടുപ്പ്; പോസ്റ്റൽ വോട്ടിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം

പാലാ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം. യുഡിഎഫിന്റെ ജോസ് ടോമിനും എൽഡിഎഫിന്റെ മാണി സി കാപ്പനും 06-06 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ബിജെപിയുടെ എൻ ഹരിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചിട്ടില്ല. 15 പോസ്റ്റൽ വോട്ടുകളായിരുന്നു ഉള്ളത്. ഇതിൽ മൂന്ന് വോട്ടുകൾ അസാധുവായി.

ഇന്ന് രാവിലെ എട്ട് മണിക്ക് ശേഷമാണ് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയത്. 15 പോസ്റ്റൽ വോട്ടുകളാണുള്ളത്. സർവീസ് വോട്ടുകൾ 14.

കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, മുത്തോലി, പാലാ മുനിസിപ്പാലിറ്റി, മീനച്ചിൽ, കൊഴുവനാൽ എന്നീ ക്രമത്തിലാണ് വോട്ടെണ്ണൽ. എലിക്കുളം പഞ്ചായത്തിലെ ഏഴ് ബൂത്തുകൾ എണ്ണിത്തീരുമ്പോൾ പത്ത് മണിക്ക് മുമ്പായി വിജയിയെ അറിയാം. വി.വി പാറ്റ് ബാലറ്റുകൾ കൂടി എണ്ണിയശേഷമാകും അന്തിമ ഫലപ്രഖ്യാപനം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top