ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ ‘മലയാളി’ റിലേ ടീം ഫൈനലിൽ

ദോഹയിൽ നടക്കുന്ന അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലിൽ. 4*400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ലാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്. ഹീ​റ്റ്സി​ൽ മൂ​ന്നാം സ്ഥാ​ന​ത്താണ് ഇന്ത്യ ഫി​നി​ഷ് ചെ​യ്തത്.

മു​ഹ​മ്മ​ദ് അ​ന​സ്, ജി​സ്ന മാ​ത്യു, വി.​കെ വി​സ്മ​യ, നോ​ഹ നി​ർ​മ​ൽ എ​ന്നി​വ​രാ​ണ് റിലേ ടീം ​അം​ഗ​ങ്ങ​ൾ. ഫൈനൽ യോഗ്യതയ്ക്കൊപ്പം അ​ടു​ത്ത വ​ർ​ഷ​ത്തെ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​നും ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി.

ഇന്നലെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. പത്തുദിവസം നീളുന്ന കായിക മാമാങ്കത്തിൽ 209 രാജ്യങ്ങളില്‍ നിന്നുള്ള 1928 അത്‌ലറ്റുകളാണ് പങ്കെടുക്കുക.

ആകെ 27 പേരടങ്ങുന്ന സംഘമാണ് ഇന്ത്യൻ സംഘത്തിലുള്ളത്. 12 മലയാളികൾ അടങ്ങുന്ന ടീമിലെ നഷ്ടം ഹിമ ദാസ് ആണ്. പരിക്കിനെത്തുടർന്ന് ഹിമയെ സംഘത്തിൽ നിന്ന് നീക്കിയിരുന്നു.

ലോകചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ല. 2003ലെ പാരീസ് ചാമ്പ്യൻഷിപ്പിൽ മലയാളിയായ അഞ്ജു ബോബി ജോര്‍ജ് വനിതാ ലോങ്ജമ്പില്‍ നേടിയ വെങ്കലം മാത്രമാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു മെഡല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top