പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്രം നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയത്. നേരത്തെ സെപ്തംബർ 30 വരെയായിരുന്നു സമയം. ഇതാണ് മൂന്ന് മാസങ്ങൾ കൂടി നീട്ടിയത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.

2017ലാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യമായി കൊണ്ടു വരുന്നത്. എന്നാൽ പാൻ കാർഡ് ഉടമ മുൻപ് നടത്തിയ ഇടപാടുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ നിയമം പരിഷ്‌കരിച്ചിരുന്നു.

അതേ സമയം, നികുതി റിട്ടേണുമായി ബന്ധപ്പെട്ട് ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ ഉടൻ റദ്ദാക്കില്ല എന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു. നികുതി റിട്ടേണിന് ഇത് ആധാറും പാനും ബന്ധിപ്പിക്കൽ അത്യാവശ്യമാണെങ്കിലും നിലവിലുള്ള ഉത്തരവുപ്രകാരം ഭാവിയിൽ പാൻ റദ്ദാക്കിയേക്കുമെന്നു മാത്രമാണ് പറയുന്നതെന്ന് ആദായനികുതി വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top