പബ്ലിസിറ്റിക്ക് വേണ്ടി ബോംബേറ് നാടകം; വാദി പ്രതിയായി! സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

മാഹിയിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബേറ് നടന്ന സംഭവത്തിൽ പരാതിക്കാരനായ ബ്രാഞ്ച് സെക്രട്ടറിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി ബിജു, സഹായി വിനോദ് എന്നിവരെയാണ് മാഹി പൊലീസ് സൂപ്രണ്ട് വംശീദര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബിജുവിന് നേരെ ബോംബേറിഞ്ഞുവെന്നായിരുന്നു പരാതി.

ഇതേ തുടർന്ന് ബിജു തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടയിൽ പൊലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാദി പ്രതിയായി മാറിയത്. ബിജു അറിഞ്ഞു കൊണ്ട് വിനോദിനെ കൊണ്ട് തനിക്ക് നേരെ ബോംബേറിയിക്കുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ ആദ്യം വിനോദിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിനോദ് സത്യാവസ്ഥ വെളിപ്പെടുത്തിയത്. തുടർന്ന് ബിജുവിനെയും വിശദമായി ചോദ്യം ചെയ്തതോടെ
സംഭവത്തിലെ നാടകീയത പുറത്ത് വരികയായിരുന്നു. പ്രതികളെ വൈകീട്ടോടെ മാഹി കോടതിയിൽ ഹാജരാക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top