മരട് ഫ്‌ളാറ്റ് വിഷയം; നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സുപ്രിംകോടതി ഉത്തരവ്

മരട് ഫ്‌ളാറ്റ് വിഷയത്തിൽ നിർണായക ഉത്തരവുമായി സുപ്രിംകോടതി. നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സുപ്രിംകോടതി ഉത്തരവിട്ടു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സുപ്രിംകോടതി ഉത്തരവിട്ടു.

അതേസമയം, മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കൽ നടപടി നാളെ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. സർക്കാർ തയ്യാറാക്കിയ കർമ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സുപ്രിംകോടതി നിർദേശ പ്രകാരമുള്ള നഷ്ടപരിഹാരം സമയ ബന്ധിതമായി നൽകുമെന്നും ടോം ജോസ് പറഞ്ഞു. ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

Read Also : മരട് ഫ്‌ളാറ്റ് ഉടമകൾക്ക് ആശ്വാസമായി സുപ്രിം കോടതി വിധി

മരട് ഫ്‌ളാറ്റ് ഉടമകൾക്ക് നാലാഴ്ചയ്ക്കകം ഇരുപത്തിയഞ്ച് ലക്ഷം രൂപ ആദ്യഘട്ട നഷ്ടപരിഹാരം കൈമാറണമെന്ന് സുപ്രിംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുക ആദ്യം സംസ്ഥാന സർക്കാർ നൽകണം. ഈ തുക പിന്നീട് കെട്ടിട നിർമാതാക്കളിൽ നിന്ന് ഈടാക്കണമെന്നും ഇതിനായി കെട്ടിട നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുക്കെട്ടണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top