ദേഷ്യം തീർക്കണോ? എങ്കിൽ ബീജിംഗിലേ ആങ്കർ റൂം ലക്ഷ്യമിട്ട് യാത്ര തിരിച്ചോളൂ…

ദേഷ്യം തീർക്കാൻ പല വഴി തേടാറുണ്ട് നമ്മൾ. ഇനി ദേഷ്യം വന്നാൽ മടിച്ചു നിൽക്കണ്ട ബീജിംഗിലേക്ക് ഒരു ടിക്കറ്റ് സംഘടിപ്പിച്ചോളൂ… ദേഷ്യം തല്ലി തന്നെ തീർക്കാം… പക്ഷേ കൈയ്യിൽ കാശ് ഉണ്ടായിരിക്കണമെന്ന് മാത്രം…

ബിജിംഗിലെ ആങ്കർ റുമുകളാണ് ദേഷ്യം തീർക്കാനായി ഒരുക്കിയിരിക്കുന്നത്. ഏത് വസ്തു തല്ലിപ്പൊളിച്ചാൽ ദേഷ്യം തീരുമെന്ന്് നടത്തിപ്പുകാരോട് പറയേണ്ട താമസം സാധനം മുൻപിൽ എത്തിക്കും.

സാധാരണ തല്ലിപ്പോട്ടിക്കാൻ ആയതു കൊണ്ട് പഴയ സാധനങ്ങളാണ് ലഭിക്കുക. ഇനി അത് പോരാ പുതിയത് തന്നെ തല്ലിപ്പൊട്ടിക്കണം എന്നാണെങ്കിൽ അതും എത്തും. പക്ഷേ കാശ് അൽപം കൂടുമെന്ന് മാത്രം. ഇനി സ്വന്തമായി സാധനങ്ങൾ കൊണ്ട് വന്ന് കലിപ്പ് തീർക്കാനുള്ള അവസരവും ഉണ്ട്. ദേഷ്യം തീർക്കുന്നതിനിടയിൽ അപകടമുണ്ടാവാതിരിക്കാൻ ഹെൽമറ്റും മറ്റ് സുരക്ഷാ സൗകര്യങ്ങളും ഇവിടെ നിന്ന് ലഭിക്കും.

ആങ്കർ റൂമിൽ അര മണിക്കൂർ കലിപ്പ് തീർക്കണമെങ്കിൽ 1500 രൂപയാണ് ചെലവ് വരുന്നത്. പങ്കാളികളുടെ ഫോട്ടോയുമായെത്തി ദേഷ്യം തീർക്കുന്നവരും ടീച്ചർന്മാരുടെ ഫോട്ടോകളുമായെത്തി ദേഷ്യം തീർക്കുന്ന കേമന്മാർ വരെ ഇക്കൂട്ടത്തിലുണ്ട്.

കാര്യങ്ങൾ ഇങ്ങനെ ഒക്കെയാണെങ്കിലും ആങ്കർ റൂമുകൾക്കെതിരെ വ്യാപക അക്ഷേപവും ഉയരുന്നുണ്ട്. എന്നാൽ നെഗറ്റിവ് എനർജി ഇല്ലാതാക്കാനുള്ള ക്ലിനിക്കുകളാണ് ആങ്കർ റുമുകൾ, എന്നാണ് നടത്തിപ്പുകാരുടെ പക്ഷം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top