സൈറ നരസിംഹ റെഡ്ഡി മലയാളം ടീസറും ട്രെയിലറും പുറത്തുവിട്ടു
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ആദ്യ മെഗാ സ്റ്റാർ ചിരഞ്ജീവി കേന്ദ്രകഥാപാത്ത്രതിൽ എത്തുന്ന സൈറ നരസിംഹ റെഡ്ഡിയുടെ മലയാളം ട്രെയിലറും ടീസറും പുറത്തിറക്കി. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ട്രെയിലർ ലോഞ്ചിംഗ് ചടങ്ങിലാണ് ചിത്രത്തിന്റെ ടീസറും ട്രെയിലറും പുറത്തുവിട്ടത്. ചിരഞ്ജീവി പങ്കെടുത്ത ചടങ്ങിൽ നടൻ പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലറും സംവിധായകൻ അരുൺ ഗോപി ചിത്രത്തിന്റെ ടീസറും ലോഞ്ച് ചെയ്തു.
ബാഹുബലിക്കും കെജിഎഫിനും ശേഷം തെന്നിന്ത്യയിൽ നിന്നുമൊരുങ്ങുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് സൈറ നരസിംഹ റെഡ്ഡി. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം തുടങ്ങി നാല് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മലയാളം ടീസറും ട്രെയിലറും പുറത്തുവന്നിട്ടുണ്ട്.
ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ ചിരഞ്ജീവി പങ്കെടുത്ത വാർത്താ സമ്മേളനത്തിന് മുന്നോടിയായാണ് സൈറ നരസിംഹ റെഡ്ഡിയുടെ ടീസറും ട്രെയിലറും പുറത്തുവിട്ടത്. നടൻ പൃഥ്വിരാജ് ട്രെയിലറും സംവിധായകൻ അരുൺ ഗോപി ടീസറും പുറത്തുവിട്ടു. തുടർന്ന് പൃഥ്വിരാജ് ചിരഞ്ജീവിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
രാമൺ ചരൺ നിർമിക്കുന്ന ചിത്രത്തിൽ ചിരഞ്ജീവിക്ക് പുറമെ അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന ഭാട്ടിയ, സുദീപ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഒക്ടോബർ 2ന് ചിത്രം തിയറ്ററുകളിൽ എത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here