സംസ്ഥാനത്ത് ഉച്ച മുതൽ രാത്രിവരെ ഇടി മിന്നൽ സാധ്യത; മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് നിലവിൽ ലഭിക്കുന്ന മഴയോടൊപ്പം ഇടി മിന്നൽ സാധ്യത ഉള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉച്ചയ്ക്ക് ശേഷം 2മണി മുതൽ രാത്രി 10മണി വരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിന് സാധ്യത.

അതിനാൽ കാർമേഘം കണ്ടു തുടങ്ങുമ്പോൾ മുതൽ സുരക്ഷ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണ്. കുട്ടികൾ 2 മണി മുതലുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലത്ത് കളിക്കുന്നത് ഒഴിവാക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു വേദികളിൽ പ്രസംഗിക്കുമ്പോൾ മൈക്കുകൾ ഒഴിവാക്കാനും നിർദേശമുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നൽ അപകടം ചെറുക്കാനുള്ള മുൻ കരുതലുകൾ

  • മഴക്കാർ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ ഉച്ചക്ക് രണ്ടു മണി മുതൽ വൈകിട്ട് 10 മണി വരെയുള്ള സമയത്ത് പോകാതിരിക്കുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
  • വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാതിരിക്കുക.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്.

അതേ സമയം മിന്നലേറ്റ് കഴിഞ്ഞ ഒരാളുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കികൊണ്ട് വേണ്ട പ്രഥമ ശുശ്രൂഷ നൽകുക. മിന്നലേറ്റ് കഴിഞ്ഞുള്ള 30സെക്കന്റ് വളരെ വിലപ്പെട്ടതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top