മർദാനി-2ന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍: റാണി മുഖർജി തിരിച്ചെത്തുന്നു

റാണി മുഖർജി ചിത്രമായ മർദാനി-2ന്റെ ടീസർ പുറത്ത് വിട്ട് നിർമാതാക്കളായ യഷ്‌രാജ് ഫിലിംസ്.

പ്രദീപ് സർക്കാർ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ചിത്രമാണ് മർദാനി. ആദിത്യ ചോപ്രയായിരുന്നു ചിത്രം നിർമിച്ചത്. സിനിമയിൽ റാണി മുഖർജിക്കൊപ്പം ജിഷ്ണു സെൻ ഗുപ്ത, താഹിർ രാജ് ബാസിൻ സാനന്ദ് വെർമ എന്നിവരും അഭിനയിച്ചിരുന്നു.ഈ ത്രില്ലർ സിനിമ വലിയൊരു ഹിറ്റായി മാറി.

മനുഷ്യക്കടത്തായിരുന്നു സിനിമയുടെ കഥാ തന്തു. റാണി പോലീസ് ഓഫീസറുടെ വേഷമാണ് ചെയ്തത്. രണ്ടാം ഭാഗത്തിലും മുതിർന്ന പോലീസ് ഉദ്യോഗസ്ഥയായ ശിവാനി ശിവജിയായിട്ടാണ് റാണി അഭിനയിക്കുന്നത്. രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

ആദ്യ ഭാഗം സംവിധാനം ചെയ്തത് പ്രദീപ് സർക്കാരായിരുന്നു. ഒന്നാം ഭാഗത്തിന് തിരക്കഥയൊരുക്കിയ ഗോപി പുത്രനാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.റാണി മുഖർജിയുടെ വൻതിരിച്ച് വരവാണ് സിനിമയിലൂടെ ആരാധകർ പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top