മരട് ഫ്‌ളാറ്റ് പൊളിക്കരുതെന്ന് ആവശ്യം; ഫ്‌ളാറ്റ് ഉടമകൾ സുപ്രിംകോടതിയെ സമീപിക്കും

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റുടമകൾ വീണ്ടും സുപ്രീംകോടതിയിലേക്ക്. തീരുമാനം നടപ്പാക്കുന്നതിന് മുമ്പ് തങ്ങളെ കേൾക്കണമെന്നാണ് ഫ്‌ളാറ്റുടമകളുടെ ആവശ്യം. സാമാന്യനീതി നൽകണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെടും. അഡ്വക്കറ്റ് മാത്യു നെടുമ്പാറയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാവുക.
അതേസമയം, മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്നത് ഇന്നും തുടരും. മറ്റന്നാൾ വരെയാണ് താമസക്കാർക്ക് ഒഴിഞ്ഞുപോകാനുള്ള സമയ പരിധി നൽകിയത്. എന്നാൽ താമസക്കാർക്ക് പുനരധിവാസത്തിനുള്ള സൗകര്യം ഇനിയും ലഭ്യമായിട്ടില്ല.
Read Also : മരട് ഫ്‌ളാറ്റ്: പുനരധിവാസ നടപടികളിൽ സർക്കാർ ജാഗ്രത പുലർത്തണമെന്ന് വി എസ് അച്യുതാനന്ദൻ
അടുത്തമാസം മൂന്നുവരെയാണ് ഒഴിപ്പിക്കൽ നടപടി. 90 ദിവസത്തിനുള്ളിൽ ഫ്‌ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് നടപടി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ പൊളിക്കാനാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും. വെള്ളവും വൈദ്യുതിയും നാല് ദിവസത്തേക്ക് കൂടി നൽകുമെന്നും സബ് കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here