Advertisement

പിഎസ്‌സി പരീക്ഷ തട്ടിപ്പ്; ചോദ്യപേപ്പർ ചോർത്തിയത് പ്രണവെന്ന് ക്രൈബ്രാഞ്ച്

October 2, 2019
Google News 0 minutes Read

പിഎസ്‌സി പരീക്ഷ തട്ടിപ്പിനായി ചോദ്യപേപ്പർ ചോർത്തിയത് മുഖ്യ പ്രതി പിപി പ്രണവെന്ന് ക്രൈബ്രാഞ്ച്. പ്രണവ് പരീക്ഷ എഴുതിയതിന് തൊട്ടുപിന്നാലെ ചോദ്യപേപ്പർ മൊബൈൽ വഴി അയക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. യൂണിവേഴ്‌സിറ്റി കോളജിലെ മറ്റൊരു വിദ്യാർത്ഥിക്കാണ് ചോദ്യ പേപ്പർ അയച്ച് നൽകിയത്.

അതേ സമയം, മൊബൈൽ വഴിയല്ലാതെ നേരിട്ടും പ്രതികൾക്ക് ചോദ്യപേപ്പർ ലഭിച്ചതിന്റെ സൂചനയും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് ആസൂത്രിതമായിട്ടാണ് നടത്തിയതെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ചോദ്യപേപ്പർ ചോർന്നതെങ്ങനെയെന്ന കാര്യത്തിൽ പ്രതികൾ വ്യക്തതയില്ലാത്ത മറുപടി നൽകിയത്.

തുടർന്ന്, പ്രതികളുടെ മൊബൈൽ ഫോൺ അടക്കമുള്ള കാര്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കി. ഇതിലാണ് നിർണായക വിവരം ക്രൈംബ്രാഞ്ചിന് ലഭിച്ചത്. പിഎസ്‌സി പരീക്ഷ തട്ടിപ്പിനായി ചോദ്യപേപ്പർ ചോർത്തിയത് മുഖ്യ പ്രതി പിപി പ്രണവാണെന്നാണ് ക്രൈബ്രാഞ്ച് സ്ഥിരീകരണം.

ആറ്റിങ്ങൽ മാമം സ്‌കൂളിൽ പരീക്ഷ എഴുതിയ പ്രണവ്, പരീക്ഷ എഴുതിയതിന് തൊട്ടുപിന്നാലെ ചോദ്യപേപ്പർ മൊബൈൽ വഴി അയക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ മറ്റൊരു വിദ്യാർഥിക്കാണ് ചോദ്യപേപ്പർ അയച്ച് നൽകിയത്. ഒളിവിലുള്ള ഈ വിദ്യാർഥിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെയും പ്രതിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

അതേ സമയം, പരീക്ഷാ തട്ടിപ്പിന് ഒരു പ്ലാൻ ബി കൂടിയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ നിഗമനം. മൊബൈൽ വഴിയല്ലാതെ നേരിട്ടും പ്രതികൾക്ക് ചോദ്യപേപ്പർ ലഭിച്ചതിന്റെ സൂചനയും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഏതെങ്കിലും കാരണത്താൽ ഡിജിറ്റൽ കോപ്പി കിട്ടാതെ വന്നാൽ നേരിട്ട് പ്രതികൾക്ക് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ചോദ്യപേപ്പർ പുറത്തെത്തിക്കാൻ ആലോചനയുണ്ടായിരുന്നുവെന്നും, ഇതിനാലാണ് ഗോകുലും സഫീറും യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ കാത്തു നിന്നതെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇത് സ്ഥിരീകരിക്കാനുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അങ്ങിനെയെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരും പരീക്ഷ തട്ടിപ്പിൽ പ്രതികളാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here