ട്രാൻസ്ജൻഡർ സംഗീത സംവിധാനം നിർവഹിക്കുന്ന ആദ്യ സിനിമ; ‘വേട്ടനഗരം’ ടൈറ്റിൽ ലോഞ്ച് എം പത്മകുമാർ നിർവഹിച്ചു

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്ജൻഡർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രമായ ‘വേട്ടനഗര’ത്തിൻ്റെ ടൈറ്റിൽ ലോഞ്ച് സംവിധായകൻ എം പത്മകുമാർ നിർവഹിച്ചു. കൊച്ചിയിൽ വെച്ചാണ് ലോഞ്ചിംഗ് കർമ്മം നടന്നത്.

കെകെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ അജിനിത്യ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് വേട്ടനഗരം. ഒരു ഹർത്താൽ രാത്രിയിൽ അപരിചിതമായ ഒരു നഗരത്തിൽ പെട്ടു പോകുന്ന പെൺകുട്ടി നേരിടുന്ന സംഘർഷഭരിതമായ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ട്രാൻസ്ജൻഡർ ഹന്നയാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

ഒക്ടോബർ അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം അനില്‍ വിജയ്‌, പ്രോജക്ട് ഡിസൈനര്‍ കൃഷ്ണകുമാര്‍ (കിച്ചു), പ്രൊഡക്ഷന്‍ കൺട്രോളർ ജാവേദ് ചേമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗിരീഷ് സത്യ.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top