മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി നൈജീരിയ

മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കി നൈജീരിയ. നൈജീരിയ പോസ്റ്റൽ സർവ്വീസുമായി ചേർന്ന് ഇന്ത്യൻ ഹൈക്കമ്മീഷനാണ് ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ബുധനാഴ്ച അബുജയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീ താക്കൂർ സ്റ്റാമ്പ് പ്രകാശനം നിർവഹിച്ചു.

മഹാത്മാഗാന്ധിയോടും ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിനും നൽകുന്ന ആദരസൂചകമായാണ് സ്റ്റാമ്പ് പുറത്തിറക്കുന്നതെന്ന് പ്രകാശന വേളയിൽ താക്കൂർ പറഞ്ഞു. ഗാന്ധിജിയ്ക്ക് ആഫ്രിക്കയുമായി അഭേദ്യമായ ബന്ധമാണ് ഉളളതെന്നും, സൗത്താഫ്രിക്കയുമായുള്ള ബന്ധം മറച്ചുവച്ച് ഗാന്ധിയുടെ ചരിത്രം പൂർണമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നൈജീരിയ പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീ ബിസി അഡേബുയി, നൈജീരിയൻ പോസ്റ്റ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ശ്രീമതി ലോറേറ്റ നക്കാമ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഗാന്ധിജി സമാധാനത്തിന്റെ പ്രതീകമാണെന്നും ലോകം അനുകരിക്കേണ്ട നല്ല മാതൃക കാഴ്ചവച്ച വ്യക്തിയാണെന്നും അവർ പറഞ്ഞു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More