ഗാന്ധിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കി ഫ്രാൻസ്

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ചി​ത്ര​മു​ള്ള ത​പാ​ൽ സ്റ്റാ​മ്പ് പു​റ​ത്തി​റ​ക്കി ഫ്രാ​ൻ​സ്. ഗാന്ധിയുടെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ഫ്രാ​ൻ​സി​ലെ പോ​സ്റ്റ​ൽ സ​ർ​വീ​സ് കമ്പ​നി​യാ​യ ലാ ​പോ​സ്റ്റാ​ണ് സ്റ്റാമ്പ് പു​റ​ത്തി​റ​ക്കി​യ​ത്.

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സഹകരണത്തോടെയാണ് ഫ്രാൻസ് രാഷ്ട്രപിതാവിന് ആദരവർപ്പിച്ച് സ്റ്റാമ്പ് ഇറക്കിയത്. ഫ്രാൻസിലെ ഇന്ത്യൻ എംബസ്സി ഇക്കാര്യം വിശദീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഉസ്ബക്കിസ്ഥാൻ, തുർക്കി, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളും ഗാന്ധിജയന്തിയോടനുബന്ധിച്ച് തപാൽ സ്റ്റാമ്പുകൾ ഇറക്കിയിരുന്നു.

ഇന്നലെയാണ് ഗാന്ധിയുടെ 150ആം ജന്മദിനം ലോകമൊട്ടാകെ ആഘോഷിച്ചത്. മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിൽ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് രാംനാഥ് കോവിന്ദ് തുടങ്ങിയവർ പുഷ്പങ്ങള്‍ അർപ്പിച്ചു. സമാധി സ്ഥലത്ത് നടന്ന സർവ്വമതപ്രാർത്ഥനയിലും പ്രധാനമന്ത്രി പങ്കെടുത്തു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ എന്നിവരും പങ്കെടുത്തു. ഗാന്ധിജി ഡൽഹിയിൽ താമസിച്ചിരുന്ന വാത്മീകി ആശ്രമത്തിലും ആഘോഷങ്ങൾ നടന്നു. ഡൽഹി കേരളാ ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗാന്ധിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More