മരട് ഫ്‌ളാറ്റ് ; ഒഴിയാനുള്ള സമയപരിധി നീട്ടി

മരട് ഫ്‌ളാറ്റ് ഒഴിയാനുള്ള സമയപരിധി നീട്ടി. ഇന്ന് രാത്രി 12 മണി വരെയാണ് ഫ്‌ളാറ്റുകൾ ഒഴിയാനുള്ള സമയം. വെള്ളവും വൈദ്യുതിയുടെ ഉടൻ വിച്ഛേദിക്കില്ലെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
നേരത്തെ ഫ്‌ളാറ്റ് ഒഴിയാൻ സാവകാശം വേണമെന്ന് ഫ്‌ളാറ്റ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തള്ളിക്കൊണ്ട് ഫ്‌ളാറ്റുകൾ വൈകുന്നേരത്തോടെ ഒഴിയണമെന്ന് നഗരസഭ അധികൃതർ അറിയിക്കുകയായിരുന്നു.
പൊളിക്കാനുള്ള 4 ഫ്‌ളാറ്റുകളിൽ ആയി 196 കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ട്. ഇവരിൽ 186 കുടുംബങ്ങൾക്ക് താമസ സൗകര്യം ആവശ്യമാണ് എന്ന് കാണിച്ചു കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഉടമകൾ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here