Advertisement

എക്‌സൈസ് കസ്റ്റഡി മരണം: കർശന നടപടി വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

October 3, 2019
Google News 1 minute Read
mullappalli

പാവറട്ടി എക്‌സൈസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി രഞ്ജിത്തിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അരുംകൊലയാണിതെന്ന് വ്യക്തമായ സൂചന റിപ്പോർട്ടിലുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മരണത്തിൽ കലാശിച്ചെന്നും തലയ്‌ക്കേറ്റ പരുക്ക് മരണകാരണമാകാമെന്നും റിപ്പോർട്ടിലുണ്ട്. അതീവ ഗൗരവത്തോടെ ഈ റിപ്പോർട്ട് സർക്കാർ കാണണമെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

പിണറായി സർക്കാർ അധികാരമേറ്റശേഷം ഉണ്ടായ പതിനാറാമത്തെ കസ്റ്റഡി മരണമാണിത്. വരാപ്പുഴ ശ്രീജിത്ത്, നെടുങ്കണ്ടം രാജ്കുമാർ തുടങ്ങിയവരുടേതിന് സമാനമാണ് രഞ്ജിത്തിന്റെ കൊലപാതമെന്നാണ് സൂചന. പൊലീസ് സ്‌റ്റേഷനുകളിലെ ഉരുട്ടിക്കൊലകൾ സാംക്രമിക രോഗം പോലെ എക്‌സൈസിനെയും പിടികൂടിയിരിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

Read Also:എക്‌സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം; മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here