എക്‌സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവം; മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പാവറട്ടിയിൽ എക്‌സൈസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ കസ്റ്റഡി മർദനം നടന്നതായി പോസ്റ്റുമോർട്ടം കണ്ടെത്തൽ. തലക്കേറ്റ മർദനം മരണകാരണമായി പറയുന്നു. പന്ത്രണ്ടോളം ആന്തരിക ക്ഷതങ്ങൾ രഞ്ജിത് കുമാറിന്റെ ശരീരത്തിൽ കണ്ടെത്തി. മെഡിക്കൽ സംഘം പൊലീസിന് പ്രാഥമിക റിപ്പോർട്ട് കൈമാറി.
തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കഞ്ചാവുമായി കസ്റ്റഡിയിൽ എടുത്ത മലപ്പുറം സ്വദേശി രഞ്ജിത് കുമാർ മരിച്ച സംഭവത്തിൽ കസ്റ്റഡി മർദനം നടന്നതായാണ് പോസ്റ്റുമോർട്ടം കണ്ടെത്തൽ. രഞ്ജിത്തിന്റെ തലക്ക് കാര്യമായ മർദനമേറ്റു. ശരീരത്തിൽ പന്ത്രണ്ടോളം ക്ഷതങ്ങൾ കണ്ടെത്തി. ആന്തരിക രക്തസ്രാവവും മരണത്തിലേക്ക് നയിച്ചു. പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ ചൂണ്ടിക്കാണിച്ച് മെഡിക്കൽ സംഘം പാവറട്ടി സിഐക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
Read also: എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത കഞ്ചാവ് പ്രതി മരിച്ചു
പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പൂർണവിവര റിപ്പോർട്ട് നാളെ സമർപ്പിക്കും. എന്നാൽ സംഭവത്തിൽ പൊലീസ് ഇതുവരെ നടപടികൾ കൈക്കൊണ്ടിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് കണ്ടിട്ടില്ലെന്നും പരിശോധിച്ച് പറയാമെന്നുമായിരുന്നു എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here