ഭീകരാക്രമണ ഭീഷണി; മൂന്ന് ജെയ്‌ഷെ ഭീകരർ ഡൽഹിയിൽ എത്തിയതായി സൂചന

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി. മൂന്ന് ജെയ്‌ഷെ ഭീകരർ ഡൽഹിയിൽ എത്തിയതായാണ് സൂചന. ഇതെ തുടർന്ന് ഡൽഹിയിൽ പരിശോധന ശക്തമാക്കി. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ഒരുമാസമായി തലസ്ഥാനത്ത് ശക്തമായ ജാഗ്രതാ നിർദേശം ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ മൂന്ന് ജെയ്‌ഷെ ഭീകരർ എത്തിയെന്ന മിലിറ്ററി ഇന്റലിജൻസിന്റെയും രഹസ്യ വിഭാഗത്തിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ പരിശോധന.
Read Also : ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യു.എന്‍ നടപടിയില്‍ സ്വാഗതം ചെയ്ത് ഇന്ത്യ
ജനസാന്ദ്രതയുള്ള മേഖലകളിൽ സ്‌ഫോടനം സൃഷ്ടിക്കാനായി ചാവേറുകളാണ് എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതോടെ പരിശോധന ശക്തമാക്കി. എല്ലാ വാഹനങ്ങളിലും ശക്തമായ പരിശോധന നടക്കുന്നുണ്ട്. ചില വീടുകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here