Advertisement

ടിഒ സൂരജിന്റെ റിമാൻഡ് കാലാവധി നീട്ടി

October 3, 2019
Google News 1 minute Read

പാലാരിവട്ടം പാലം അഴിമതി കേസിൽ ടിഒ സൂരജടക്കമുള്ള നാല് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് റിമാന്റ് കാലാവധി നീട്ടിയിരിക്കുന്നത്.

മുവാറ്റുപുഴ വിജിലൻസ് കോടതിയുടെ സിറ്റിംഗ് നടക്കുന്ന എറണാകുളം റെസ്റ്റ് ഹൗസിൽ അൽപ്പം മുമ്പാണ് നാല് പ്രതികളെയും എത്തിച്ചത്. ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലാണ് ഈ നാല പ്രതികളുടേയും ജാമ്യാപേക്ഷ. എന്നാൽ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം വിജിലൻസ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ടിഒ സൂരജ് അടക്കമുള്ള നാല് പ്രതികൾക്ക് കുരുക്ക് മുറുകന്ന തരത്തിലായിരുന്നു സത്യവാങ്മൂലം.

Read Also : ‘2012-14 കാലയളവിൽ എറണാകുളത്ത് മകന്റെ പേരിൽ 3.3 കോടിക്ക് സ്ഥലം വാങ്ങി’ : വെളിപ്പെടുത്തലുമായി ടിഒ സൂരജ്

ടിഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടേയും ജാമ്യാപേക്ഷ എതിർത്തുകൊണ്ടായിരുന്നു സത്യവാങ്മൂലം. നിലവിൽ കേസിൽ അന്വേഷണം നടക്കുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും വിജിലൻസ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here