‘ബിജെപി ഫാസിസ്റ്റ് പാർട്ടിയാണെന്നു പറഞ്ഞപ്പോൾ അത് പറയാൻ സമയമായോ എന്നു സംശയിച്ചവരുണ്ട്’ പ്രകാശ് കാരാട്ടിനെതിരെ ഒളിയമ്പെറിഞ്ഞ് വിഎസ്

അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത സംഭവം ചൂണ്ടിക്കാട്ടി സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ സമൂഹ മാധ്യമത്തിൽ പറയാതെ പറഞ്ഞ് ഭരണ പരിഷ്‌കരണ കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ.
Read More: പ്രധാനമന്ത്രിക്ക് കത്തയച്ച പ്രമുഖർക്കെതിരെ എഫ്‌ഐആർ എടുത്ത നടപടി ആശങ്കപ്പെടുത്തുന്നു: അടൂർ
ബിജെപി ഫാസിസ്റ്റ് പാർട്ടിയാണെന്നു പറഞ്ഞപ്പോൾ, ഇപ്പോൾ അത് പറയാൻ സമയമായോ എന്നു സംശയിച്ചവരുണ്ടെന്ന് വിഎസ് ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് പറയേണ്ടതെന്ന് അറിയാത്തിനാലാണ് താൻ അന്നങ്ങനെ പറഞ്ഞത്.
കലാകാരൻമാർക്കെതിരെ കേസെടുത്തത് ഓരോ ഇന്ത്യക്കാരനും പ്രതികരിക്കേണ്ട സന്ദർഭമാണ്. ഏകാധിപതികളുടെ കൈയിൽ സ്വാതന്ത്ര്യം സുരക്ഷിതമല്ലെന്ന് രാജ്യം തിരിച്ചറിയുന്നുണ്ടെന്നും വിഎസ് ഫെയ്‌സ് ബുക്കിൽ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here