ബന്ദിപ്പൂർ വഴിയുള്ള ദേശീയപാത 766 അടച്ചിട്ടില്ലെന്ന് കർണാടക സർക്കാർ

ബന്ദിപ്പൂർ വഴിയുള്ള ദേശീയപാത 766 അടച്ചിട്ടില്ലെന്ന് വ്യക്തമാക്കി കർണാടക. പാത പൂർണ്ണമായി അടക്കുമെന്ന തരത്തിൽ നടക്കുന്ന പ്രചരണം തെറ്റെന്നും,ഇത്തരം ഒരു ആലോചന സർക്കാരിന്റെ മുന്നിലില്ലെന്നും കർണ്ണാടക നിലപാട് വ്യക്തമാക്കി. ഉപമുഖ്യമന്ത്രിയുടെ പ്രസ്ഥാവന ആശയക്കുഴപ്പം ഉണ്ടാക്കിയ സാഹചര്യത്തിലാണ് കർണാടക നിലപാട് വ്യക്തമാക്കിയത്.
കർണാടക വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേയർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കേരളത്തിന് ആശ്വസിക്കാവുന്ന തരത്തിലുള്ള നിലപാട് വ്യക്തമാക്കുന്നത്. പൂർണ നിയന്ത്രണമെന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടില്ലെന്നും തെറ്റായ പ്രചരണങ്ങൾ ആളുകൾ വിശ്വസിക്കരുതെന്നും വാർത്താകുറിപ്പിൽ പറയുന്നു. രാത്രിയാത്രാ നിരോധനം തുടരുമെന്ന് പറയുന്ന സർക്കാർ, ഇതിൽ ചില മാറ്റങ്ങൾ കൊണ്ടുവരാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ഇതാദ്യമായാണ് കർണാടക സർക്കാർ വിശദീകരണം നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here