Advertisement

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഉണ്ടായ അപകടം; പരുക്കേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

October 6, 2019
Google News 0 minutes Read

സംസ്ഥാന പാലായിൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഹാമർ പതിച്ച് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന അഫേൽ ജോൺസന്റെ രക്തസമ്മർദ്ദം സാധാരണ നിലയിലായി.

വെളളിയാഴ്ചയാണ് മത്സരത്തിന്റെ വോളണ്ടിയറായിരുന്ന വിദ്യാർത്ഥിയുടെ തലയിൽ ഹാമർ പതിച്ച് ഗുരുതരമായി പരുക്കേറ്റത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കായിക വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മേളയിൽ ഹാമർ, ജാവലിൻ ത്രോ മത്സരങ്ങൾ ഒന്നിച്ച് നടത്തിയതാണ് അപകടത്തിന് കാരണമെന്ന് പാല ആർഡിഒ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. മത്സരത്തിന് നേതൃത്വം നൽകിയ കായികാധ്യാപകരെ ഇന്ന് ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചു വരുത്തിയേക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here