റോയി തോമസിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി ജോളി തെറ്റദ്ധരിപ്പിച്ചിരുന്നതായി റെഞ്ചി

കൂടത്തായി കൂട്ടക്കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി മരിച്ച റോയി തോമസിന്റെ സഹോദരി റെഞ്ചി.
റോയി തോമസിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായി ജോളി തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്ന്
റെഞ്ചി. റോയി തോമസിന് അവകാശപ്പെട്ട വീടിനും സ്ഥലത്തിനും പുറമേ ജോളി മറ്റ് സ്വത്ത് വകകൾക്കു വേണ്ടിയും അവകാശ വാദം ഉന്നയിച്ചിരുന്നതായും റെഞ്ചി ട്വന്റി ഫോറിനോട് പറഞ്ഞു.
മാത്രമല്ല, റോയിയുടെ ആത്മഹത്യ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണെന്നും ജോളി തെറ്റിധരിപ്പിച്ചിരുന്നു. റോയിയുടെ മരണം സംബന്ധിച്ച പുനരന്വഷണത്തിന് മുതിർന്നപ്പോൾ ജോളി അതിനെ നിശിതമായി എതിർത്തിരുന്നു, റോയിയുടെ മരണം തന്റെ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ജോളി പറഞ്ഞിരുന്നതായി റെഞ്ചി വെളിപ്പെടുത്തി.
സ്വത്ത് വകകൾ വീതം വെയ്ക്കുന്ന സമയത്തും റോയിതോമസിന് അവകാശപ്പെട്ട മുപ്പത്തിയെട്ടേ മുക്കാൽ സെന്റ് സ്ഥലത്തിനും വീടിനും പുറമേ മറ്റു സ്വത്ത് വകകൾക്ക് വേണ്ടിയും അവകാശവാദം ഉന്നയിച്ചിരുന്നു.
മാത്രമല്ല, 2011ൽ വ്യജ സ്യത്ത് കെട്ടിച്ചമച്ച കേസിൽ ജോളിക്കെതിരെ നിയമ നടപടികൾക്ക് പോകാതെ കുടുംബ പ്രശ്‌നമായി കണ്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. മാത്രമല്ല, ഇത് സ്വത്ത് സംബന്ധിച്ച കേസുകളിലൊന്നും ജോളി ഹാജരായിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here