ലോക്‌സഭ തെരഞ്ഞെടുപ്പ് മുതൽ ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് കൊടിയേരി ബാലകൃഷ്ണൻ

ശബരിമലയും വോട്ടുകച്ചവട വിവാദങ്ങളും ഉയർത്തിയാണ് കോന്നിയിൽ മൂന്ന് മുന്നണികളും പ്രചാരണം നടത്തുന്നതെന്ന് കൊടിയേരി ബാലകൃഷ്ണൻ. ലോക്‌സഭ തെരഞ്ഞെടുപ്പ് മുതൽ
ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യധാരണയുണ്ടെന്നും കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജെനീഷ് കുമാറിന്റെ പ്രചാരണ പരിപാടിക്കിടയിൽ സംസാരിക്കുകയായിരുന്നു കൊടിയേരി.
അതേസമയം, പാലയിലെ പോലെ കോന്നിയിലും ബിജെപിയുമായി സിപിഐഎം ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് കൊടിയേരിക്ക് മറുപടിയായി അടൂർ പ്രകാശ് പറഞ്ഞു.
കോന്നിയിലെ പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് മണ്ഡലത്തിലെത്തിയിരുന്നു. പ്രമാടം വള്ളിക്കോട് മേഖലയിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജെനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.
മൈലപ്ര മലയാലപ്പുഴ മേഖലകളിലായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻ രാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. കെസി ജോസഫ് എംഎൽഎയും പ്രചാരണ പ്രവർത്തനങ്ങൾക്കായി ഇന്ന് മണ്ഡലത്തിൽ ഉണ്ടായിരുന്നു. ഗവി, സീതത്തോട് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. സ്ഥാനാർത്ഥിയെ കൂടാതെ ബിജെപി പോഷക സംഘടനകളും സുരേന്ദ്രന് വേണ്ടി പ്രചാരണ രംഗത്തുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here