‘ജോളിയെ പരിചയപ്പെട്ടത് 2006ൽ; ജോളി ഒരു ലക്ഷം തന്നു’ : ലോക്കൽ സെക്രട്ടറി മനോജ്

ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പുവച്ച സിപിഐഎം പ്രാദേശിക നേതാവ് ആരെന്ന് കണ്ടെത്തി. സിപിഐഎം ലോക്കൽ സെക്രട്ടറി മനോജാണ് വ്യാജ ഒസ്യത്തിൽ ഒപ്പുവച്ചത്. ഇതിന് പിന്നിലെ വസ്തുതകൾ മനോജ് ട്വന്റിഫോറിനോട് വെളിപ്പെടുത്തി.
2006 ലാണ് മനോജ് ജോളിയെ പരിചയപ്പെടുന്നത്. സ്ഥലക്കച്ചവടക്കാര്യവുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഇതിനായാണ് തനിക്ക് ഒരു ലക്ഷം രൂപ നൽകിയത്. പിന്നീട് ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതുവരെ ആ ബന്ധം തുടർന്നു. തുടർന്ന് ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ മനോജ് ഒപ്പുവക്കുകയായിരുന്നു.
പിന്നീട് ഇതെ കുറിച്ച് പൊലീസ് തന്നോട് ചോദിക്കുകയും ഇതിന് ശേഷം ജോളി തന്നെ സന്ദർശിച്ചപ്പോൾ എഗ്രിമെന്റിൽ ഒപ്പുവെച്ച താൻ കുടുങ്ങിയല്ലോ എന്ന് ജോളിയോട് പറഞ്ഞതായും മനോജ് പറഞ്ഞു.
Read Also : വ്യാജ ഒസ്യത്തിന് കൂട്ടു നിന്നത് സിപിഐഎം-ലീഗ് പ്രാദേശിക നേതാക്കൾ
ജോളിയെ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ സഹായിച്ചത് മുസ്ലിം ലീഗ് പ്രാദേശിക നേതാവാണെന്നും ഇതിൽ സാക്ഷിയായി ഒപ്പുവച്ചത് സിപിഐഎം പ്രാദേശിക നേതാവാണെന്നും നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
സിപിഐഎം പ്രാദേശിക നേതാവ് ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ടു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ഇടപെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഒസ്യത്ത് തയ്യാറാക്കാൻ കൂട്ടുനിന്ന മുസ്ലിം ലീഗ് നേതാവിന് ജോളിയുമായും വീടുമായും ബന്ധമുണ്ടായിരുന്നു. ചില ഘട്ടത്തിൽ ഇയാൾക്ക് ജോളി സാമ്പത്തിക സഹായവും നൽകിയിരുന്നു. ഓമശ്ശേരി പഞ്ചായത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് പ്രാദേശിക മുസ്ലിം ലീഗ് നേതാവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here