Advertisement

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു

October 7, 2019
Google News 0 minutes Read

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ 17 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സമിതിയുടെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഉന്നത അന്വേഷണം വേണമെന്ന് പരീക്ഷാ കൺട്രോളർ ശുപാർശ ചെയ്തിരുന്നു. സംഭവത്തിൽ തേഞ്ഞിപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം ആദ്യമാണ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് 17 ഉത്തരക്കടലാസുകൾ കാണാതാവുന്നത്. വിഷയം സമഗ്രമായി അന്വേഷിക്കുന്നതിന് വേണ്ടി ജോയിന്റ് പരീക്ഷാ കൺട്രോളർ, ജോയിന്റ് രജിസ്ട്രാർ എന്നിവരുൾപ്പെട്ട രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, സമിതിയുടെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, വിഷയം ഉന്നത ഏജൻസി അന്വേഷിക്കണമെന്ന് കാണിച്ച് സമിതി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകി.

ആദ്യം ലോക്കൽ പൊലീസ് സംഭവം അന്വേഷിക്കട്ടെ എന്നും ആവശ്യമാണെങ്കിൽ മറ്റുമാർഗങ്ങൾ സ്വീകരിക്കാമെന്നുമാണ് വൈസ് ചാൻസലർ അറിയിച്ചിരിക്കുന്നത്. നിലവിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സർവകലാശാലയിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. അതേസമയം, രണ്ടംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചചെയ്യുമെന്ന് ഇതിനുശേഷം മറ്റു നടപടികളിലേക്ക് കിടക്കുമെന്നും വിസി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here