2011 ൽ റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു : മുൻ എസ്‌ഐ

റോയിയുടെ ശരീരത്തിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെന്ന് റോയിയുടെ മരണം തുടക്കത്തിൽ അന്വേഷിച്ച എസ്‌ഐ രാമനുണ്ണി.
2011ലാണ് റോയ് കൊല്ലപ്പെടുന്നത്. റോയ് ശുചിമുറിയിൽവച്ചാണ് മരണപ്പെടുന്നത്. സയനൈഡ് കഴിച്ചാണ് റോയ് മരണപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റോയിയുടെ മരണത്തിൽ ആരും സംശയം ഉന്നയിച്ചിരുന്നില്ല. എന്നിരുന്നാലും റോയിയുടെ ശരീരത്തിൽ സയനൈഡ് എത്തിയതെങ്ങനെ എന്നതിനെ കുറിച്ച് അന്വേഷിച്ചിരുന്നു. പക്ഷേ വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാത്തതിനാൽ അന്വേഷണം എങ്ങും എത്തിയിരുന്നില്ല.
Read Also : വീണ്ടും വഴിത്തിരിവ്; സിലിയെ കൊന്നത് ഷാജുവെന്ന് ജോളി; ഷാജു പൊലീസ് കസ്റ്റഡിയിൽ
നിലവിൽ പ്രതിയാക്കപ്പെട്ട ജോളിയിലേക്ക് അന്വേഷണം നീളാൻ തക്ക യാതൊരു സംശയങ്ങളോ തെളിവോ അന്ന് ലഭിച്ചിരുന്നില്ലെന്നും മുൻ എസ്‌ഐ രാമനുണ്ണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here