Advertisement

വീണ്ടും വഴിത്തിരിവ്; സിലിയെ കൊന്നത് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി; ഷാജു പൊലീസ് കസ്റ്റഡിയിൽ

October 7, 2019
Google News 1 minute Read

കൂടത്തായി കൂട്ടക്കൊലക്കേസിൽ നിർണായക മൊഴി പുറത്തുവിട്ട് പ്രതി ജോളി. സിലിയെ കൊന്നത് ഷാജുവിന് അറിയാമായിരുന്നുന്നുവെന്നാണ് മൊഴി. ഇതോടെ ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു.

ഷാജുവിനെ എസ്പി ഒഫീസിൽ എത്തിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തിലാണ് എസ്പി ഓഫീസിൽ എത്തിച്ചത്. എസ്പി ഉടൻ ഷാജുവിനെ ചോദ്യം ചെയ്യും.

ജോളി പൊലീസ് പിടിയിലായതോടെ ജോളിയെ തള്ളി ഷാജു രംഗത്തെത്തിയിരുന്നു. ദുരൂഹ മരണങ്ങളിൽ തനിക്ക് പങ്കില്ലെന്നും തെളിവ് ശക്തമെങ്കിൽ ജോളി തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുമെന്നും ഷാജു വ്യക്തമാക്കിയിരുന്നു. അവിടെ ന്യായീകരിക്കേണ്ട ആവശ്യമില്ല. കൊലപാതകം സ്വത്തിന് വേണ്ടിയാകാമെന്നും ഷാജു കൂട്ടിച്ചേർത്തു.

Read Also : കൂടത്തായി കൊലപാതക പരമ്പര; തെളിവുണ്ടെങ്കിൽ ജോളി കുറ്റക്കാരി; കൈവിട്ട് ഭർത്താവ് ഷാജു

ജോളിയുടെ സാമ്പത്തിക കാര്യങ്ങളിലൊന്നും താൻ ഇടപെടാറില്ല. അത്തരം കാര്യങ്ങൾ ജോളി ഒറ്റക്കാണ് നടത്തിയിരുന്നത്. വക്കീലിനെ കാണാൻ ആണെങ്കിലും അവർ അവരുടേതായ രീതിയിലാണ് പോയിരുന്നത്. ചില സമയങ്ങളിൽ മകൻ കൂടെ പോകാറുണ്ട്. സ്വത്ത് കാര്യങ്ങളിലൊന്നും താൻ ഇടപെടുന്നത് ജോളിക്ക് ഇഷ്ടമായിരുന്നില്ല. ജോളിക്ക് ജനിതക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ഷാജു പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here