പോത്തിനു പുറകെയുള്ള ഗിരീഷ് ഗംഗാധരന്റെ ഓട്ടം ഇങ്ങനെ; സ്നീക് പീക് വീഡിയോ വൈറൽ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം ജല്ലിക്കട്ട് തീയറ്ററുകളിൽ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. സിനിമ കണ്ടവർക്കെല്ലാം ഗിരീഷ് ഗംഗാധരൻ്റെ ഛായാഗ്രഹണത്തെപ്പറ്റിയാണ് പറയാനുള്ളത്. പോത്തിനെ വേട്ടയാടുന്ന മനുഷ്യന്മാർക്കു പിന്നാലെ ഓടി ഗിരീഷ് വശം കെട്ടിട്ടുണ്ടാവുമെന്നാണ് പ്രേക്ഷകാഭിപ്രായം. അത് ശരിവെക്കുന്ന ഒരു വീഡിയോ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് സ്നീക്ക് പീക്ക് പുറത്തിറങ്ങിയത്. ആൾക്കൂട്ടത്തെ പിന്തുടർന്ന് പിന്നിലേക്കോടുന്ന ഗിരീഷ് പിന്നീട് അവർക്കു പിന്നാലെ ഓടുകയാണ്. ചെറിയ ഇടവഴിയും കുറ്റിക്കാടും താണ്ടി ക്യാമറയും പിടിച്ചു കൊണ്ടുള്ള ആ ഓട്ടം ആൾക്കൂട്ടം ഒരു വീടിൻ്റെ മുറ്റത്ത് എത്തുമ്പോഴാണ് നിൽക്കുന്നത്. ഇതോടെ ക്യാമറ മറ്റൊരാളെ ഏല്പിച്ച് അടുത്തുള്ള പള്ളിയുടെ വരാന്തയിൽ വിശ്രമിക്കുന്ന ഗിരീഷിനെയും വീഡിയോയിൽ കാണാം. ഒന്നര മിനിട്ടിലധികം ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഒക്ടോബർ നലൈനു പുറത്തിറങ്ങിയ സിനിമ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അഭിനേതാക്കൾ മുതൽ സംവിധാനവും ക്യാമറയും സംഗീത സംവിധാനവും എഡിറ്റും ആർട്ടും മേക്കപ്പും സൗണ്ട് ഡിസൈനും വരെ ഗംഭീരമാകുന്ന സിനിമാ അനുഭവം എന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ.

ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കട്ട്. ആൻ്റണി വർഗീസ്, സാബുമോൻ അബ്ദുൽ സമദ് തുടങ്ങി ഒരുപിടി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ, ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ തുടങ്ങിയ ശ്രദ്ധേയമായ പല സിനിമകളും ലിജോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു.

കഥാകൃത്ത് എസ് ഹരീഷിൻ്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. എസ് ഹരീഷും ആർ ഹരികുമാറും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
19 പേർ മരിച്ചു
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More