Advertisement

ജോളി രണ്ട് കുട്ടികളെ കൂടി കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ്

October 8, 2019
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ ജോളി രണ്ടുകുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്ന് വടകര റൂറൽ എസ്.പി കെ.ജി സൈമണ്‍. നിയമോപദേശം ലഭിച്ച ശേഷം കൊലപാതകപരമ്പരയിൽ വ്യത്യസ്ത എഫ്ഐആർ വേണോ എന്ന് തീരുമാനിക്കും. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും എസ്പി കെ ജി സൈമൺ അറിയിച്ചു

ഇപ്പോൾ പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ കൊലപാതകപരമ്പര തുടർന്നേനെയെന്നും അദ്ദേഹം പറഞ്ഞു.

ജയശ്രീയുടെ ഒന്നര വയസ്സുള്ള മകളെയും രഞ്ജിയുടെ മകളെയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം. റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആര്‍ ആക്കിയാണ് അന്വേഷണം.

Read Alsoജോളി-ഷാജു വിവാഹത്തിന് നിർബന്ധിച്ചിട്ടില്ല; ഷാജുവിന്റെ ആരോപണങ്ങൾ തള്ളി സിലിയുടെ സഹോദരൻ

ജോളിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ലഭിക്കുന്നതോടെ മറ്റ് കൊലപാതകപരമ്പരയുടെ ചുരുളഴിയും. അന്വേഷണ പരിധിയിലുള്ള പൊതുപ്രവർത്തകരുടെയും ബിഎസ്എൻഎൽ ജീവനക്കാരന്റെയും നിർണായകമായ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരെയും ചോദ്യം ചെയ്യും.

കൂടത്തായിയിൽ ഉദ്യോഗസ്ഥ ദമ്പതികൾ ഉൾപ്പെടെ ആറ് പേരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫറോന പള്ളിയിലെ കല്ലറകൾ തുറന്ന് പരിശോധിച്ചിരുന്നു. നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ഇതിലൂടെ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ജോളിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്.

Read Also: ‘ജോളി കുടുക്കുകയായിരുന്നു, പൂർണമായും നിരപരാധി’; വ്യാജ ഒസ്യത്തിൽ ഒപ്പുവച്ച സിപിഐഎം മുൻ ലോക്കൽ സെക്രട്ടറി

ജോളിയുടെ മുൻ ഭർത്താവ് റോയി, റോയിയുടെ പിതാവ് റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, ടോം തോമസിന്റെ സഹോദര പുത്രൻ ഷാജു സ്‌കറിയയുടെ ഭാര്യ സിലി, മകൾ അൽഫോൺസ, അന്നമ്മയുടെ സഹോദരൻ മാത്യു എന്നിവരാണ് പന്ത്രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടത്. ആദ്യം കൊല്ലപ്പെട്ടത് അന്നമ്മയായിരുന്നു. 2002 ആഗസ്റ്റ് 22 നായിരുന്നു അന്നമ്മയുടെ മരണം. തുടർന്ന് 2008 ആഗസ്റ്റ് 26 ന് ടോം തോമസ് മരണപ്പെട്ടു. 2011 സെപ്തംബർ 30 ന് റോയിയും 2014 ഫെബ്രുവരി 24 ന് മാത്യുവും കൊല്ലപ്പെട്ടു. രണ്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന അൽഫോൺസ 2014 മെയ് മൂന്നിനാണ് മരിച്ചത്. തുടർന്ന് 2016 ജനുവരി പതിനൊന്നിന് സിലിയും മരിക്കുകയായിരുന്നു. റോയിയുടെ കുടുംബസ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. തുടർന്നാണ് മുഖ്യപ്രതി ജോളി ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement