Advertisement

ജോളി-ഷാജു വിവാഹത്തിന് നിർബന്ധിച്ചിട്ടില്ല; ഷാജുവിന്റെ ആരോപണങ്ങൾ തള്ളി സിലിയുടെ സഹോദരൻ

October 8, 2019
Google News 1 minute Read

കൂടത്തായി കൊലപാതക കേസിൽ സിലിയുടെ സഹോദരൻ സിജോയെ പ്രധാന സാക്ഷിയാക്കുമെന്ന് ക്രൈംബ്രാഞ്ച്. ഷാജുവിന്റെ മുൻഭാര്യ സിലി മരിക്കുമ്പോൾ സിജോ ഒപ്പമുണ്ടായരുന്നു. വസ്തു കച്ചവടത്തിനായി സിജോയെ ജോളി വിളിച്ചുവരുത്തിയിരുന്നു.

ഇന്ന് രാവിലെ പത്തരയോടെയാണ് സിജോ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകിയത്. സിജോയ്‌ക്കൊപ്പം കേസിൽ മൊഴി നൽകാൻ മറ്റ് കുടുംബാംഗങ്ങളും ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയത്.

Read Also : കൂടത്തായി പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണത്തിൽ ജോളിക്ക് പങ്കുള്ളതായി സംശയം; മകൻ പൊലീസിൽ പരാതി നൽകി

അതേസമയം, ഷാജുവിന്റെ വാദങ്ങളും സിജോ തള്ളിയിട്ടുണ്ട്. ഷാജുവിനെ രണ്ടാം വിവാഹത്തിന് താൻ നിർബന്ധിച്ചിട്ടില്ലെന്നും നിർബന്ധിച്ചുവെന്നത് ഷാജുവിന്റെ ആരോപണം മാത്രമാണെന്നും സിജോ പറഞ്ഞു. മാത്രമല്ല ഷാജുവിന്റെ രണ്ടാം വിവാഹത്തിൽ തങ്ങളാരും പങ്കെടുത്തിട്ടില്ലെന്നും സിജോ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here