ജയസൂര്യയുടെ മകൻ വെബ് സീരീസ് ഒരുക്കുന്നു; സീരീസിനു വേണ്ടി പാടിത്തകർത്ത് ദുൽഖർ: വീഡിയോ

നടൻ ജയസൂര്യയുടെ മകൻ അദ്വൈത് ഒരു സിനിമാക്കാരനാണെന്ന് നമുക്കറിയാം. കുറേ നാളുകൾക്ക് മുൻപ് അദ്വൈതിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു വെബ് സീരീസുമായി വീണ്ടും അദ്വൈത് രംഗത്തെത്തിയിരിക്കുകയാണ്.
‘ഒരു സര്‍ബത്ത് കഥ’ എന്ന് പേരിട്ടിരിക്കുന്ന ഈ സീരീസിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം നടൻ ദുൽഖർ പാടിയ ആന്തം സോങ്ങാണ്. പാട്ടിൻ്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ദുൽഖർ സല്മാൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചത്. ലയ കൃഷ്ണരാജ് വരികൾ എഴുതിയ ‘കാര്യമില്ലാ നേരത്ത് ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന പാട്ടിന് കൃഷ്ണരാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.
അച്ഛൻ ജയസൂര്യയും അമ്മ സരിതയും ചേർന്ന് നിർമ്മിക്കുന്ന വെബ് സീരീസിൻ്റെ കഥയും സംവിധാനവും എഡിറ്റിങ്ങും അദ്വൈത് തന്നെയാണ്. അജയ് ഫ്രാൻസിസ് ജോർജാണ് ഛായാഗ്രഹണം. ഒമര്‍ അലി കോയ, കിരണ്‍ നായര്‍, നവനീത് മംഗലശ്ശേരി, അഞ്ജലി മനോജ്, പോസിറ്റീവ് ജാഫര്‍, ചന്ദന്‍ കുമാര്‍ എന്നിവരാണ് അഭിനേതാക്കള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here