Advertisement

കൂടത്തായി കൊലപാതകം; ജോളി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ഷാജു ട്വന്റിഫോറിനോട്

October 8, 2019
Google News 0 minutes Read

ജോളി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ഷാജു ട്വന്റിഫോറിനോട്. ജോളിയെ വിവാഹം ചെയ്യാൻ സിലിയുടെ സഹോദരൻ പ്രേരിപ്പിച്ചിരുന്നു. പൊലീസ് വിളിപ്പിച്ചത് കാര്യങ്ങൾ ചോദിച്ചറിയാനാണെന്നും ജോളിയുടെ അമിത ഫോൺ ഉപയോഗത്തെ താൻ എതിർത്തിരുന്നെന്നും ഷാജു ട്വന്റിഫോറിനോട് പറഞ്ഞു. വീട്ടിൽ കലഹം ഉണ്ടാകാതിരിക്കാനാണ് ഇതെ കുറിച്ച് കൂടുതൽ ചോദിക്കാതിരുന്നതെന്നും ഷാജു പറഞ്ഞു.

അതേസമയം, കൂടത്തായി കൊലപാതക പരമ്പരയിൽ ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. ഷാജുവിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കല്ലറയിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വിദേശത്തേക്ക് പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുകയാണ്. ജോളിയെ വിവിധ ഘട്ടത്തിൽ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. സംശയമുള്ളവരെ വിളിച്ചു വരുത്തിയും അല്ലാതെയും ചോദ്യം ചെയ്യും. ഷാജുവിന്റെ പിതാവ് സക്കറിയയെ വിശദമായി ചോദ്യം ചെയ്യാൻ ഇന്ന് വിളിച്ച് വരുത്തുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here