ഉറങ്ങിക്കിടന്ന ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു; കുഞ്ഞിനും പരുക്ക്; ഭർത്താവ് ഒളിവിൽ

ഉറങ്ങിക്കിടന്ന ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡൊഴിച്ചു. കുടുംബ വഴക്കിനെത്തുടർന്നായിരുന്നു ആസിഡ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് സ്വദേശിനിയായ റാബിന്നീസയ്ക്കു നേരെയാണ് ഇയാൾ ആക്രമണം നടത്തിയത്. ഭർത്താവ് സഹാബുദീനെതിരെ ടൗൺ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണ്.

ആസിഡ് ആക്രമണത്തിൽ യുവതിക്ക് 30 ശതമാനം പൊള്ളലേറ്റുവെന്നാണ് വിവരം. മുഖത്തും ദേഹത്തും പൊള്ളലേറ്റ യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയ്ക്കൊപ്പം കിടന്നുറങ്ങിയ മകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ഇത് സാരമുള്ളതല്ലെന്നാണ് അറിയാൻ കഴിഞ്ഞത്.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. മറ്റൊരു മുറിയിൽ ഉറങ്ങിക്കിടന്ന ഭർത്താവ് ഭാര്യ ഉറങ്ങിയിരുന്ന മുറിയിലെത്തി ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവസമയം ഇവരുടെ മകനും വീട്ടിലുണ്ടായിരുന്നു.

കോയമ്പത്തൂരിൽ ജോലിയുള്ള സഹാബുദീൻ അവിടേക്ക് കടന്നുവെന്നാണ് പൊലീസിൻ്റെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
19 പേർ മരിച്ചു
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More