ഔഡി ക്യു 7 ബ്ലാക്ക് എഡിഷന്‍ കൊച്ചിയില്‍

ഔഡിയുടെ എസ്‌യുവി ശ്രേണിയില്‍ മുന്‍പന്തിയിലുള്ള ക്യു7 ന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ കൊച്ചിയിലെ ഷോറൂമില്‍ പ്രദര്‍ശനത്തിനെത്തി. ഔഡി ക്യു 7 ബ്ലാക്ക് എഡിഷനാണ് കൊച്ചിയിലെ ഷോറൂമില്‍ എത്തിയത്.
ഉത്സവകാല ആനുകൂല്യങ്ങളോടെ കുറഞ്ഞ പലിശ നിരക്കില്‍ വാഹനം സ്വന്തമാക്കാനുള്ള സൗകര്യവും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. 82.15 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്-ഷോറൂം വില.
ക്യു7 വകഭേദങ്ങളും വിലയും
ക്യു7 45ടിഡിഐ ടെക്‌നോളജി (ബ്ലാക്ക് എഡിഷന്‍) – 86.30 ലക്ഷം, ക്യു7 45ടിഡിഐ പ്രീമിയം പ്ലസ് – 78.01 ലക്ഷം, ക്യു7 45ടിഡിഐ ടെക്‌നോളജി – 85.28 ലക്ഷം, ക്യു7 45ടിഎഫ്എസ്‌ഐ പ്രീമിയം പ്ലസ് – 73.82 ലക്ഷം, ക്യു7 45 ടിഎഫ്എസ്‌ഐ ടെക്‌നോളജി – 81.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഔഡി ക്യു7 ന്റെ വിവിധ വകഭേദങ്ങളുടെ വില.
എക്സ്റ്റീരിയറില്‍ മാറ്റങ്ങള്‍
എക്സ്റ്റീരിയറില്‍ നിരവധി മാറ്റങ്ങളോടെയാണ് ക്യു7 ബ്ലാക്ക് എഡിഷന്‍ കമ്പനി പുറത്തിറക്കിയത്. ക്യൂ7 ന്റെ മറ്റ് മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഗ്രില്ലുകള്‍ക്ക് ടൈറ്റാനിയം കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. അലോയ് വീലുകള്‍, മുന്‍ഭാഗത്തെ എയര്‍ ഇന്‍ടേക്ക്, ഫ്രണ്ട് ഗ്രില്‍, ഡോര്‍ ട്രിം, സ്ട്രിപ്‌സ് എന്നിവ ടൈറ്റാനിയം കറുപ്പിലും റൂഫ് റെയില്‍സ്,റിയര്‍ സ്‌പോയിലേഴ്‌സ് എന്നിവ മാറ്റ് ബ്ലാക്ക് നിറത്തിലുമാണ് നല്‍കിയിരിക്കുന്നത്.
100 വാഹനങ്ങള്‍ മാത്രമായിരിക്കം ഔഡി ബ്ലാക്ക് എഡിഷനില്‍ പുറത്തിറക്കുക. 2.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ വാഹനം ലഭിക്കും. രണ്ട് എന്‍ജിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ രീതിയിലാണ് അവതരിപ്പിച്ചിക്കുന്നത്.
അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, 12.3 ഇഞ്ച് വെര്‍ട്ടിക്കല്‍ കോക്പിറ്റ്, ബോസ് 3 ഡി സൗണ്ട് സിസ്റ്റം, എംഎംഐ നാവിഗേഷന്‍, പനാരോമിക് സണ്‍റൂഫ് എന്നിവയെല്ലാം വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here