ശനിക്ക് പുതിയ 20 ഉപഗ്രഹങ്ങള്‍; പേരിടാന്‍ അവസരം

സൗരയുഥത്തില്‍ ഏറ്റവും അധികം ഉപഗ്രഹങ്ങളുള്ള ഗ്രഹമായി ശനി. പുതിയ 20 ഉപഗ്രഹങ്ങളെക്കൂടി ഗവേഷകര്‍ കണ്ടെത്തിയതോടെയാണ് ശനി പുതിയ റെക്കോര്‍ഡില്‍ എത്തിയത്. യുഎസിലെ ഹവായ്‌യിലെ ടെലസ്‌കോപ്പിലൂടെ നടത്തിയ നടത്തിയ നിരീക്ഷണത്തിലാണ് പുതിയ ഉപഗ്രഹങ്ങള്‍ കണ്ടെത്തിയത്.

പുതിയതായി കണ്ടെത്തിയവ അടക്കം 82 ഉപഗ്രഹങ്ങളാണ് നിലവില്‍ ശനിക്കുള്ളത്. വ്യാഴം ആയിരുന്നു ഇതുവരെ ഏറ്റവും അധികം ഉപഗ്രഹങ്ങളുണ്ടായിരുന്ന ഗ്രഹം. 79 ഉപഗ്രഹങ്ങളാണ് വ്യാഴത്തിന് ഉണ്ടായിരുന്നത്. യുഎസ് ഗവേഷണ കേന്ദ്രമായ കാര്‍ണെഗി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. നൂറു കണക്കിന് ചെറിയ ഉപഗ്രഹങ്ങള്‍ ശനിക്ക് ഇനിയും ഉണ്ടാകാമെന്നാണ് ഗവേഷകര്‍ കണക്കുകൂട്ടുന്നത്.

എന്നാല്‍ വലിപ്പത്തില്‍ ഒന്നാമത് വ്യാഴത്തിന്റെ ഉപഗ്രഹം തന്നെയാണ്. ശനിയുടെ പുതിയതായി കണ്ടെത്തിയ ഉപഗ്രഹങ്ങള്‍ ചെറുതാണ്. ചിലതിന് അഞ്ച് കിലോമീറ്ററോളം മാത്രമാണ് വ്യാസമുള്ളത്. ഗ്രഹം രൂപപ്പെടാന്‍ സഹായിച്ച വസ്തുക്കളാകാം ഉപഗ്രഹങ്ങളായി മാറിയതെന്നാണ് കരുതുന്നത്. പുതിയതായി കണ്ടെത്തിയ ഉപഗ്രഹങ്ങള്‍ക്ക് പേരിടാനും ഗവേഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ഉപഗ്രഹങ്ങള്‍ക്ക് പേര് നല്‍കാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്.

ശനി ഉപഗ്രഹങ്ങളുടെ എണ്ണത്തില്‍ രാജാവാണെന്ന് കണ്ടെത്താനായത് സന്തോഷം പകരുന്നതാണെന്ന് കാര്‍ണെഗി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സിലെ ഗവേഷകന്‍ സ്‌കോട്ട് ഷെപ്പേര്‍ഡ് പറഞ്ഞു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More