ബൊലേറോ പവര്‍ പ്ലസ് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി

വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ ബൊലേറോയുടെ പവര്‍ പ്ലസ് സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്ര കമ്പനി. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മള്‍ട്ടി യൂട്ടിലിറ്റി വാഹനമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ബൊലേറോ.
7.85 ലക്ഷം മുതല്‍ 8.86 ലക്ഷം (എക്‌സ് -ഷോറൂം ഡല്‍ഹി) രൂപ വരെയാണ് വാഹനത്തിന്റെ വില. 1000 വാഹനങ്ങള്‍ മാത്രമായിരിക്കും കമ്പനി സ്‌പെഷ്യല്‍ എഡിഷനായി പുറത്തിറക്കുക.
എയര്‍ബാഗും എബിഎസ് സൗകര്യവും സ്‌പെഷല്‍ എഡിഷന്‍ വാഹനത്തിന്റെ അടിസ്ഥാന മോഡലില്‍ തന്നെ നല്‍കുന്നുണ്ട്. കൂടാതെ വാഹനം ഫ്രണ്ട്, സൈഡ് ഇംപാക്ട് ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. അതേസമയം എന്‍ജിനിലും മറ്റ് സൗകര്യങ്ങളിലും കാര്യമായ മാറ്റങ്ങളില്ല. 1.5 ലിറ്റര്‍ എംഹോക്ക് ഡി70 എന്‍ജിനാണ് വാഹനത്തിന്റേത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിന്.
എക്സ്റ്റീരിയറില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് വാഹനം പുറത്തിറങ്ങുന്നത്. ഫോഗ് ലാമ്പുകളും സ്‌കഫ് പ്ലേറ്റുകളും റിയര്‍ സ്‌പോയിലറും പുതിയ രൂപത്തിലുള്ള അലോയ് വീലുകളും വാഹനത്തിന് നല്‍കുന്നുണ്ട്.
ലിമിറ്റഡ് എഡിഷന്‍ മോഡലില്‍ സെപഷ്യല്‍ എഡിഷന്‍ സീറ്റ് കവറുകളും സ്റ്റീയറിംഗ് വീല്‍ കവറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here